Sun. Jan 19th, 2025

ഗജാപതി

odisha_feb14
ഒഡിഷയില്‍  റോഡപകടത്തിൽ 9 മരണം

ഒഡീഷയിലെ ഗജപതി ജില്ലയിൽ 50 അടിയോളം ആഴമുള്ള കുഴിയിലേക്ക് റോഡില്‍ നിന്ന് തെന്നിയ കട്ടവണ്ടി തകർന്ന് നാലു സ്ത്രീകളടക്കം കുറഞ്ഞത് ഒന്‍പതു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച, ഭുവനേശ്വറിന് 308 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ലുമാജർ ഘാട്ടിലാണ് സംഭവം നടന്നത്.

പ്രാഥമിക വിവരമനുസരിച്ച്  ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആഴത്തിലുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു .

സംഭവം നടക്കുമ്പോൾ ഡ്രൈവർ ഉൾപ്പെടെയുള്ള 15 പേർ വാഹനത്തിലുണ്ടായിരുന്നു.

അഞ്ച് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പരിക്കേറ്റവർക്ക് ആശുപത്രിയിൽ  ചികിത്സ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *