ഇതുവരെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കാൾക്ക് അതിൽ മറ്റുള്ളവർ എഴുതുന്ന കാര്യങ്ങൾ, ആരും കണ്ടുപിടിക്കാതെ തന്നെ റെക്കോഡു ചെയ്യാനും സ്ക്രീൻ ഷോട്ടെടുക്കാനും കഴിയുമായിരുന്നു.
ചിത്രങ്ങളും വീഡിയോയും പരസ്പരം കൈമാറുന്ന ഇൻസ്റ്റാഗ്രാമിൽ ഇനി നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് പറഞ്ഞുതരാനുള്ള പദ്ധതി ഇൻസ്റ്റാഗ്രാം തുടങ്ങുന്നു.
തങ്ങളുടെ കഥകൾ സ്ക്രീൻ ഷോട്ടെടുക്കുന്ന ആരാണെന്ന് ഉപയോക്താക്കൾക്ക് അറിയിപ്പു നൽകുന്ന ഒരു പദ്ധതിയാണ് തയ്യറാക്കിക്കൊണ്ടിരിക്കുന്നത്.
പോസ്റ്റു ചെയ്യുന്ന “കഥകൾ” ഉപയോക്താക്കൾ അവരുടെ പ്രൊഫൈലിലെ സ്റ്റോറി ഹൈലൈറ്റ്സ് എന്ന വിഭാഗത്തിലേക്ക് ചേർത്തില്ലെങ്കിൽ 24 മണിക്കൂറു കഴിഞ്ഞാൽ ആ “കഥകൾ” നീക്കം ചെയ്യപ്പെടുകയായിരുന്നു പതിവ്. പക്ഷെ അതിനുമുമ്പ് ആർക്കും അതിന്റെ സ്ക്രീൻ ഷോട്ടോ, സ്ക്രീൻ റെക്കോഡിങ്ങോ ചെയ്യാൻ പറ്റുമായിരുന്നു.
ഇനി മുതൽ ആരെങ്കിലും സ്ക്രീൻ ഷോട്ടെടുത്താൽ ‘സ്റ്റോറി വ്യൂ സെക്ഷനിൽ” അവരുടെ പേര് തെളിഞ്ഞുവരും :- “ദി ഇൻഡിപെൻഡന്റ്” റിപ്പോർട്ടു ചെയ്തു. സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു നല്ല വാർത്തയാണ്.