Sun. Jan 19th, 2025

ന്യൂഡൽഹി

IndianRailwayslogo
അനധികൃതമായി ലീവെടുത്ത 13000 ജീവനക്കാരെ റെയിൽ‌വേ പിരിച്ചുവിടാനൊരുങ്ങുന്നു

അനധികൃതമായി ലീവെടുത്തതിന് ഇന്ത്യൻ റെയിൽ‌വേയിലെ 13000 ൽ അധികം ജീവനക്കാർ പിരിച്ചുവിടൽ നേരിടേണ്ടി വരും.

ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജീവനക്കാരുടെ കാര്യത്തിലാണ് ഈ തീരുമാനമെടുക്കുന്നത്. റെയിൽ‌വേയുടെ വിവിധ വകുപ്പുകളിൽ, ദീർഘകാലം തുടർച്ചയായി ജോലിക്ക് ഹാജരാകാത്തവരെക്കുറിച്ച് കണക്കെടുക്കാൻ റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ ഉത്തരവിട്ടിരുന്നു.

ഈ അന്വേഷണ പ്രകാരം 13 ലക്ഷം ജീവനക്കാരിൽ 13,521 പേർ ജോലിയിൽനിന്ന് യാതൊരു അറിയിപ്പുമില്ലാതെ ദീർഘകാലമായി വിട്ടുനിൽക്കുകയായിരുന്നു എന്നു കണ്ടെത്തി.

ഇത്തരക്കാർക്കെതിരെ പിരിച്ചുവിടൽ നടപടി ആരംഭിച്ചിരിക്കുന്നു എന്ന് റെയിൽ‌വേയുടെ ഒരു പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *