Sat. Jan 18th, 2025

ഗിൽജിത്, പാക്കിസ്താൻ

GB_Protests
ചൈനയിലെ ജയിലിൽ നിന്ന് ആൾക്കാരുടെ മോചനത്തിനായി ഗിൽജിത്തിൽ പ്രതിഷേധം

വർഷങ്ങളായി ചൈനീസ് ജയിലിൽ കിടക്കുന്നവരുടെ മോചനത്തിൽ പാക്കിസ്താൻ സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഗിൽജിത് നഗരത്തിൽ പ്രതിഷേധം നടത്തി. പേഷാവർ സിറ്റിയിൽ നിന്നുള്ള ജയിൽപ്പുള്ളികളുടെ കുടുംബാംഗങ്ങളും അവർക്കൊപ്പം ചേർന്നു.

മയക്കുമരുന്ന് കള്ളക്കടത്ത്, ചെറിയ കേസുകൾ എന്നിവയുടെ കുറ്റം ചുമത്തി മുന്നൂറിലധികം പാക്കിസ്താനികൾ ചൈനീസ് ജയിലുകളിലുണ്ട്. ഇക്കാര്യത്തിൽ പാകിസ്താൻ സർക്കാരിന്റെ പ്രതികരണമില്ലാത്ത നടപടിയിൽ പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു.

 

“ഞങ്ങളുടെ ആൾക്കാർ വർഷങ്ങളായി ചൈനയിൽ തടവിലാണ്. അവർക്ക് സഹായം ലഭിക്കണം. ജീവിതനിലവാരം കുറഞ്ഞതിനാൽ ഞങ്ങളോട് ചൈനക്കാർ മോശമായിട്ടാണ് പെരുമാറുന്നത്. 10 കൊല്ലത്തിലധികമായി ആൾക്കാർ അവിടെ തടവിലാണ്. ഞങ്ങളുടെ ആൾക്കാരെ ചൈനയിൽ നിന്നു തിരിച്ചുകൊണ്ടുവരാൻ പാക്കിസ്താൻ സർക്കാരിനോടും ചീഫ് ജസ്റ്റിസ്സിനോടും അഭ്യർത്ഥിക്കുന്നു” ഗിൽജിത് നിവാസിയായ ബലിസ്താൻ മുഹമ്മദ് ഖാൻ പറഞ്ഞു.

വളരെ വർഷങ്ങളായി തടവിൽ കഴിഞ്ഞ് തിരിച്ചെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുകയും തടവുകാർ നേരിടുന്ന ഭീകര അവസ്ഥയെക്കുറിച്ച് പറയുകയും ചെയ്തു. “ഞാൻ ചൈനീസ് ജയിലിൽ പത്തുകൊല്ലവും 2 മാസവും കഴിഞ്ഞു. ചൈനയിൽ ജയിലിൽ കിടക്കുന്നവരെ തിരികെക്കൊണ്ടുവരാൻ പാക്കിസ്താൻ സർക്കാരിനോട് ഞാൻ അപേക്ഷിക്കുന്നു. ചൈന പാക്കിസ്താൻ ബന്ധം വെറും മിഥ്യയാണ്. അങ്ങനെയല്ല എന്നു അവർ കാണിക്കുന്നുണ്ടെങ്കിലും, ആരും യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല” നസീർ അഹമ്മദ് പറഞ്ഞു.

“ഞാൻ ബീജിംഗിലെ ജയിലിൽ ഒമ്പതു കൊല്ലവും 2 മാസവും കഴിഞ്ഞു. അത് ശരിക്കും നരകമായിരുന്നു. കള്ളക്കേസുകൾ കുടുക്കി അവിടെ പാർപ്പിച്ചിരിക്കുന്ന നിഷ്കളങ്കരായ മനുഷ്യരെ പുറത്തുകൊണ്ടുവരണമെന്നാണ് പാക്കിസ്താൻ സർക്കാരിനോട് അപേക്ഷിക്കാനുള്ളത്. ചൈനീസ് സർക്കാർ യാതൊരു വാദവും കേൾക്കുന്നില്ല. അവിടെ ആൾക്കാർക്ക് യാതൊരു സമാധാനവുമില്ല. ജനങ്ങൾ അവിടെ ദുരിതത്തിലാണ്. അവരെ വീടുകളിൽ തിരിച്ചെത്തിക്കണം” റാസാ ഖാൻ പറഞ്ഞു.

പാകിസ്താനും ചൈനയും സൌഹൃദരാജ്യങ്ങളാണെന്നു ഭാവിച്ചുകൊണ്ട്, കോടികൾ ചെലവാകുന്ന ഒരു ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി ഉണ്ടാക്കുന്നതിൽ വ്യാപൃതരാണെങ്കിലും ചൈനീസ് ജയിലുകളിൽ പാക്കിസ്താനികളും കാശ്മീരികളും വളരെ ദുരിതം അനുഭവിക്കുന്നുണ്ട്. കൂടാതെ പലരും 18 വയസ്സുതികയുന്നതിനുമുമ്പാണ് അറസ്റ്റിലായിരിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *