തികംഗഡ്, മദ്ധ്യപ്രദേശ്
ഒരു ലോക്കൽ ബി ജെ പി എം എൽ എ സംഘടിപ്പിച്ച ഒരു സാംസ്ജാരികപരിപാടി കാരണം മദ്ധ്യപ്രദേശില തികംഗഡിലെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ കുറച്ചു ദിവസങ്ങളായി അവരുടെ പരീക്ഷ സ്കൂളിന്റെ ടെറസ്സിൽ വെച്ച് എഴുതാൻ നിർബന്ധിതരാവുന്നു.
പരേതനായ മുൻ എം എൽ എ സുനിൽ നായിക്കിന്റെ സ്മരണയിൽ ഒരു വോളീബോൾ ടൂർണ്ണമെന്റും മറ്റു സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചത് ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലാണ്. അതാണ് ഒമ്പതാം ക്ലാസ്സിലേയും പതിനൊന്നാം ക്ലാസ്സിലേയും വിദ്യാർത്ഥികളുടെ വാർഷികപരീക്ഷയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്. മുൻഗണന നൽകുന്നത് ടൂർണ്ണമെന്റിനും പരിപാടികൾക്കുമാണ്. ക്ലാസു മുറികൾ പരിപാടികളിൽ പങ്കെടുക്കാൻ വന്നവരെക്കൊണ്ട് നിറഞ്ഞതുകാരണം വിദ്യാർത്ഥികൾ ടെറസ്സിൽ ഇരിക്കുകയാണ് ചെയ്യുന്നത്. ഇതിനും പുറമെ, ഒച്ചയും സഹിക്കേണ്ടി വരുന്നു.
കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ കാരണം പരീക്ഷയെഴുതാൻ വിഷമം നേരിടുന്ന സമയത്ത് മന്ത്രി ലളിതാ യാദവ്, തികംഗഡിന്റെ കലക്ടർ അഭിജീത് അഗർവാൾ, അവിടുത്തെ എം എൽ എ അനിതാ നായക് എന്നിവർ പരിപാടികൾ വീക്ഷിക്കുന്ന തിരക്കിലായിരുന്നു.
സംഭവം അറിഞ്ഞിരുന്നില്ലെന്നും ഒരു പരാതിയും ലഭിച്ചില്ലെന്നും ജില്ലാ വിദ്യാഭ്യാസ അധികാരി ബി എൽ ലുഹാരിയ പറഞ്ഞു.