ഡൽഹി
അമുസ്ലീം സമുദായത്തിന് ന്യൂനപക്ഷപദവി ലഭിക്കണമെന്ന വാദത്തിൽ, ഒരു രൂപരേഖ ഹാജരാക്കുമെന്ന് ജമ്മു കാശ്മീരിലെ ന്യൂനപക്ഷസമുദായ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. ഒരു പ്രാഥമിക രേഖ തയ്യാറാക്കാനുള്ള എല്ലാ നടപടിയും കമ്മീഷൻ സ്വീകരിക്കുമെന്ന്, അമുസ്ലീമുകളുടെ അവകാശങ്ങൾ തിരിച്ചറിയാനും, നൽകാനുമുള്ള ഒരു വാദത്തിനു മറുപടിയിൽ കാശ്മീർ സർക്കാർ, സുപ്രീം കോടതിയിൽ പറഞ്ഞു.
ഒരുമിച്ച് ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോടും സംസ്ഥാനസർക്കാരിനോടും കഴിഞ്ഞ വർഷം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച സഹായം, ഭൂരിപക്ഷമുള്ള മുസ്ലീമുകൾ തട്ടിയെടുക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ജമ്മുവിൽ നിന്നുള്ള അങ്കുർ ശർമ്മ ഫയൽ ചെയ്ത കേസിനു മറുപടി നൽകാത്തതു കാരണം കേന്ദ്രസർക്കാരിന്, സുപ്രീം കോടതി 30000 രൂപ പിഴയിട്ടിരുന്നു. അവകാശമില്ലാത്തവർക്കുള്ള ആനുകൂല്യങ്ങൾ കൂടുതൽ അനുവദിച്ചതുകൊണ്ട് മത, ഭാഷാ ന്യൂനപക്ഷക്കാരുടെ അവകാശങ്ങൾ നിരസിക്കുകയാണെന്നും അങ്കുർ ശർമ്മ ആരോപിച്ചു.