Sun. Jan 19th, 2025

ന്യൂ ഡൽഹി

 

Delhi_Fog
മൂടൽമഞ്ഞുകാരണം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

 

മൂടൽമഞ്ഞ് വ്യാപിച്ചതിനാൽ, രാജ്യതലസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

12 ട്രെയിനുകൾ റദ്ദാക്കിയതായും, 18 എണ്ണം വൈകുമെന്നും ഒരു ട്രെയിനിന്റെ സമയം മാറ്റിയിട്ടുണ്ടെന്നും ഉത്തര റെയിൽ‌വേയുടെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

ആനന്ദ്‌വിഹാറിലെ എയർ ക്വാളിറ്റി ഇൻഡക്സ് 564 ഉം പഞ്ചാബി ബാഗിലേത് 439 ഉം ഡൽഹി സാങ്കേതിക സർവ്വകലാശാലയിലേത് 364 ഉം ആണ്. മൂന്നു സ്ഥലങ്ങളും അപകടകരമായ വിഭാഗത്തിൽ പെടുന്നു.

താഴ്ന്ന താപനില 10 ഡിഗ്രി സെൽഷ്യസ്സും, ഉയർന്ന താപനില 24 ഡിഗ്രി സെൽ‌ഷ്യസ്സുമാണ്.

Leave a Reply

Your email address will not be published. Required fields are marked *