Sun. Jan 19th, 2025

സത്ന, മഹാരാഷ്ട്ര

train_derail10
ചരക്കുവണ്ടി പാളം തെറ്റി

മദ്ധ്യപ്രദേശിലെ സത്നയിൽ വെള്ളിയാഴ്ച രാത്രി ഒരു ചരക്കുവണ്ടിയുടെ 24 ബോഗികൾ പാളം തെറ്റി. ഇതുകാരണം മുംബൈയിൽ നിന്നു ഹൌറയിലേക്കും, സത്നയിൽ നിന്ന് രേവയിലേക്കുള്ള ഗതാഗതവും തടസ്സപ്പട്ടു. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തി, ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ റെയിൽ‌വേ തുടങ്ങി. അത്യാഹിതങ്ങളൊന്നും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല. തലേ ദിവസം തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ ചിദംബരത്തിനടുത്തുവെച്ച് 13 ബോഗിയുള്ള ഒരു ചരക്കുവണ്ടിയുടെ എഞ്ചിൻ പാളം തെറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *