Thu. Dec 19th, 2024

വാഷിംഗ്‌ടൺ ഡി സി

white_house
അടച്ചുപൂട്ടലിനു തയ്യാറാവാൻ വൈറ്റ് ഹൌസ് നിർദ്ദേശം

അനുവദിച്ച സമയം തീരാനായിട്ടും കോൺഗ്രസ്സ് ധനകാര്യ ബിൽ പാസാക്കാത്തതു കാരണം , ഒരു അടച്ചുപൂട്ടലിനു തയ്യാറാവാൻ വൈറ്റ് ഹൌസ് ഫെഡറൽ ഏജൻസികൾക്കു നിർദ്ദേശം നൽകി.

“ഞങ്ങൾ ബൈപാർട്ടിസാൻ ബജറ്റ് ആക്റ്റിനെ പിന്തുണയ്ക്കുന്നു. കോൺഗ്രസ്സിനോട് പ്രസിഡന്റിന്റെ അടുത്തേക്ക് അത് താമസം കൂടാതെ എത്തിക്കാനും ആവശ്യപ്പെടുന്നു. ബജറ്റ് ആൻഡ് മാനേജ്മെന്റ് ഓഫീസധികാരി പറഞ്ഞു.

ഫണ്ട് അനുവദിക്കുന്നതിൽ കോൺഗ്രസ്സ് വീഴ്ച വരുത്തുകയാണെങ്കിൽ പല ഗവണ്മെന്റ് ഏജൻസികൾക്കും നഷ്ടം വന്ന് തൊഴിലാളികൾ
അവധിയെടുക്കാൻ നിർബന്ധിതരാവും.

ഒരു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ അടച്ചിടൽ ആയിരിക്കും ഇത്.