ന്യൂഡൽഹി
കടയിൽ സന്ദർശനം നടത്തുന്നതിനു മുമ്പു തന്നെ വിപണിയ്ക്കുള്ളിലും പുറത്തും തങ്ങളുടെ ഷോപ്പിംഗ് മുൻഗണന കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ, ജുവോ ഡിസ്കോണ്ട്, പുറത്തിറക്കുന്നതായി ജുവോ മാർക്കറ്റിംഗ് പ്രസ്താവിച്ചു.
സമയം ലാഭിക്കാൻ സഹായിക്കുന്നതിനു പുറമെ, കേടായതോ ആവശ്യമില്ലാത്തതോ ആയ വസ്തുക്കൾ ലഭിക്കുന്നത് തടയാനും സഹായിക്കും. ഓൺലൈനിൽ വില്പന നടത്തുന്നില്ലെങ്കിലും, അവർ ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗ് നല്ലൊരു അനുഭവം ആയി മാറ്റാൻ സഹായിക്കുന്നുണ്ട്. ജുവോ ഡിസ്കോണ്ട് വഴി, വീട്ടിലിരുന്നുതന്നെ ഉത്പന്നങ്ങൾ കാണാനും കിഴിവുകളും ഓഫറുകളും അറിയാനും കഴിയുന്നു. ജുവോ ഡിസ്കോണ്ട് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. മികച്ച ബ്രാൻഡുകളും, അടുത്തുള്ള കടക്കാരും അടക്കമുള്ള വില്പനക്കാരെ കണ്ടെത്തിത്തരുന്നു. ഭക്ഷണം, സൌന്ദര്യവസ്തുക്കൾ, മൊബൈലുകൾ, വാച്ചുകൾ എന്നിവയൊക്കെ തെരയാനും ഡിസ്ക്കൌണ്ടുകൾ കണ്ടെത്താനും സഹായിക്കുന്നു. ചെറുകിട വിൽപ്പനക്കാരെ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നു. ഭാരത് ക്യൂ ആർ വാലറ്റിലൂടെ ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ ചെറുകിടക്കാരെ സഹായിക്കുകയും ചെയ്യുന്നു.
സാങ്കേതിക വിദ്യ വഴി ഡിജിറ്റൽ വിവരങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള വിടവ് നികത്തുകയാണ് ജുവോ ഡിസ്കോണ്ട് ആപ്പ് ചെയ്യുന്നതെന്ന് ജുവോ ഡിസ്കോണ്ടിന്റെ ഉടമകളായ അമിത് ദാഗയും വികാസ് സൈനിയും പറഞ്ഞു.