Sun. Jan 19th, 2025

ന്യൂഡൽഹി

Open_feb9
ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച ഓപ്പൺ സോഴ്സ് വഴി

 

ഫെബ്രുവരി 3, 1998 ൽ   കാലിഫോർണിയയിലെ പാലൊ ആൾട്ടോയിലെ ഒരു യോഗത്തിൽ പിറവിയെടുത്ത ഓപ്പൺ സോഴ്സ്  സംരംഭം  അതിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു. ഓപ്പൺ സോഴ്സ് സംരഭത്തിന്റെ പ്രാധാന്യം അറിയിക്കാനും, അതിൽ നിൽനിൽക്കുന്ന വെല്ലുവിളികൾ ഒരു തുറന്ന ചർച്ചയിലൂടെ അറിയാനും, അത് നീക്കം ചെയ്യാനുള്ള തന്ത്രങ്ങൾ ആലോചിക്കാനുമാണ് ഭാരത് എക്സിബിഷൻ ഫെബ്രുവരി 8, 2018ന് ഡൽഹിയിൽ ഒരു ഓപ്പൺ സോഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ സർക്കാർ ഓപ്പൺ സോഴ്സ് കൂടുതലായി ഉപയോഗപ്പെടുത്തി കൂടുതൽ വിവരങ്ങളും കൂടുതൽ സേവനങ്ങളും ഓൺലൈൻ വഴി നൽകുന്നുണ്ട്.

ഡിജിറ്റൽ ഇന്ത്യയ്ക്ക്  ഓപ്പൺ സോഴ്സ് ഉപയോഗിക്കുന്നത് നിരക്കുകളും സമയവും കുറയ്ക്കാൻ മാത്രമല്ല, ചില പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കൂടി   ആവശ്യമാണ്.

പുതിയ വെബ്സൈറ്റുകൾ പഴയവയോടും, വിവിധ ഡിപ്പാർട്ടുമെന്റുകൾ പരസ്പരവും യോജിപ്പിക്കേണ്ടുന്ന ആവശ്യമുണ്ട്. പുതിയ ആപ്ലിക്കേഷനുകൾക്കായി പഴയ കോഡുകൾ വീണ്ടും എഴുതുന്നതിനുപകരം  ഓപ്പൺ  സ്റ്റാൻഡേർഡുകൾ ഉൾക്കൊള്ളുന്ന  സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാൻ സർക്കാരുകൾ ഡവലപ്പർമാരെ പ്രോത്സാഹിപ്പിക്കുന്നു.

ഓപ്പൺ സോഴ്സ് ഉപയോഗിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം, ഡാറ്റ കൈമാറ്റം ചെയ്യുന്നത് എളുപ്പമാവാനാണ്. ഈ സമീപനം കൂടുതൽ കണ്ടുപിടിത്തങ്ങളിലേക്കു നയിക്കുമെന്നും, ജനങ്ങൾക്ക് മികച്ച സേവനം നൽകാനും കഴിയുമെന്നാണ് ഓപ്പൺ സ്റ്റാൻഡാർഡ് വക്താക്കൾ പറയുന്നത്.

ഇതുവരെയുള്ള വിജയകഥകൾ വിലയിരുത്തുകയും ഇതിന്റെ വളർച്ചയുടെ വേഗം കുറയ്ക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും ഫോറം ചർച്ച ചെയ്തു.

“ഡിജിറ്റൽ ഇന്ത്യ സർക്കാരിന്റെ നല്ലൊരു സംരംഭം ആണ്. ഡിജിറ്റൽ ഇന്ത്യയിൽ ഓപ്പൺ സോഴ്സിനു നല്ല പ്രാധാന്യം ഉണ്ട്”. റെഡ് ഹാറ്റിന്റെ, കമ്മ്യുണിറ്റി ആർക്കിടെൿചർ ആൻഡ് ലീഡർഷിപ്പ്, ഗ്ലോബൽ ഹെഡ് ആയ ഹരീഷ് പിള്ള   മുഖ്യപ്രഭാഷണത്തിൽ  പറഞ്ഞു. ഓപ്പൺ സോഴ്സ് കൂടുതൽ സുരക്ഷിതമാണെന്നും, എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ അതു പെട്ടെന്ന് കണ്ടുപിടിക്കാനും, പരിഹരിക്കാനുമായി ഒരുപാടുപേർ  പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

എല്ലാവരുടേയും പങ്കാളിത്തം ഉണ്ടെങ്കിൽ സാങ്കേതിക വിദ്യ വിജയം നേടുന്നുവെന്ന് നീതിക ചബ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *