Thu. Dec 19th, 2024

അയോദ്ധ്യ

pexels-photo-57901

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ വെച്ച് ഫെബ്രുവരി 13ന് ഒരു രഥയാത്രയുടെ ആരംഭം കുറിയ്ക്കാൻ ഒരുക്കം തുടങ്ങിയെന്ന് “സ്ക്രോൾ” റിപ്പോർട്ടു ചെയ്തു. ഉത്തരേന്ത്യയിൽ നിന്നു തുടങ്ങി ദക്ഷിണേന്ത്യയിൽ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് അവസാനിക്കും. രഥയാത്ര കടന്നുപോകുന്ന ആറു സംസ്ഥാനങ്ങൾക്കും, ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര ആഭ്യന്തരവകുപ്പിൽ നിന്ന് ഉത്തരവ് അയച്ചു. മദ്ധ്യപ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര, കേരളം എന്നിവയാണ് മറ്റു നാലു സംസ്ഥാനങ്ങൾ.

ഇത്തരം യാത്രകളുടെ ഫലമായി ന്യൂനപക്ഷസമുദായങ്ങൾക്കെതിരെയുള്ള ആക്രമണം ഇളക്കിവിടുന്നത് കൂടുതലായിട്ടുണ്ട്. എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ഇത്തരം ഒരു രഥയാത്രയുടെ പരിണിതഫലമായിട്ടാണ് ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടതുതന്നെ.

പള്ളി നിന്നിടത്ത് രാമക്ഷേത്രം പണിയുമെന്നു പറഞ്ഞ് മതവികാരം ഉയർത്തിവിട്ട് ഇലക്ഷനുവേണ്ടിയുള്ള പ്രത്യേക അജണ്ടകളുണ്ടാക്കുന്നു. ഇതുനുമുമ്പുണ്ടായിരുന്ന രഥയാത്രയുടെ അവസാനമാണ് ഹിന്ദുക്കൾ പള്ളി ആക്രമിച്ച് അതു പൊളിച്ചത്. വലതുപക്ഷത്തിന്റെ പട്ടാളം പോലെ പെരുമാറി ബാബ്‌റി മസ്ജിസ് പൊളിച്ചവർ കർസേവകർ എന്നറിയപ്പെടുന്നു.

പള്ളി നിന്നിടത്താണ് ഹിന്ദു ദൈവം ശ്രീരാമൻ ജനിച്ച സ്ഥലമെന്ന് ഹിന്ദുക്കളുടെ പട്ടാളം പോലെ പ്രവർത്തിച്ച് ബാബ്‌റി മസ്‌ജിദ് പൊളിച്ചവർ
അവകാശപ്പെടുന്നു.

തർക്കസ്ഥലവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ ഇപ്പോൾ നിലവിലുണ്ട്.

ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കുക എന്ന ലക്ഷ്യം വേണ്ടി ഹിന്ദു തീവ്രവാദികൾ രാമരാജ്യം എന്നുരുവിട്ടുകൊണ്ടിരിക്കുന്നു.

ശ്രീ രാംദാസ് മിഷൻ യൂനിവേർസൽ സൊസൈറ്റി ഓഫ് മഹാരാഷ്ട്രയാണ് ഇപ്രാവശ്യത്തെ രഥയാത്ര ആയോജനം ചെയ്യുന്നത്. ഹിന്ദു വലതുപക്ഷസംഘങ്ങളായ ആർ എസ് എസ്സും, ബി ജെ പിയും, വേറെ പലരും ഇതിൽ പങ്കുചേരാനുള്ള തീരുമാനം അറിയിച്ചുകഴിഞ്ഞു. ഒരു ഹിന്ദു സന്ന്യാസിയായ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രഥയാത്രയുടെ ഉദ്ഘാടനം നടത്തും.

വലതുപക്ഷ നിലപാടുള്ള ഇപ്പോഴത്തെ സർക്കാരിന്റെ വാഗ്ദാനം അനുസരിച്ച് രാമക്ഷേത്രം പണിയാമെന്നുള്ളതിനാൽ കർസേവകർ അതിനുള്ള ഒരുക്കം നടത്തുന്ന കർസേവകപുര (കർസേവകരുടെ ഭൂമി) ത്തുവെച്ചാണ് രഥയാത്ര തുടക്കം കുറിക്കുന്നത്.

രഥത്തിന്റെ നിർമ്മാണം മുംബൈയിൽ തുടങ്ങിക്കഴിഞ്ഞു. യാത്ര 39 ദിവസം നീണ്ടുനിൽക്കും.

 

Leave a Reply

Your email address will not be published. Required fields are marked *