ന്യൂഡൽഹി
ഓ.എൻ ജി സിയുടെയും ഓയിൽ ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 60 എണ്ണപ്പാടങ്ങളെ ഡിസ്കവേർഡ് സ്മോൾ ഫീൽഡ് ഘട്ടത്തിലെ രണ്ടാം തവണ ലേലത്തിൽ വെക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇവയിൽ 22 എണ്ണം എൻ ജി സിയുടെയും 5 എണ്ണം ഓയിൽ ഇന്ത്യയുടെയും കണ്ടെത്തലുകളും 12 എണ്ണം ന്യൂ എക്സ്പ്ലൊറേഷൻ ആൻഡ് ലൈസൻസിംഗ് പോളിസി ബ്ലോക്കിലും പെടുന്നതാണ്. ഇതിനു പുറമെ 21 പാടങ്ങൾക്ക് ഓഫറുകൾ വന്നിരുന്നെങ്കിലും, നിഷേപകരിൽനിന്ന് മതിയായ പ്രതികരണം ഇല്ലാത്തതിനാൽ ഡി എസ് എഫ് ബിഡ് റൌണ്ടിൽ അവശേഷിച്ചു. ഈ മേഖലകളിൽ 194.65 മില്ല്യൻ മെട്രിക് ടൺ എണ്ണയും അതിനു തുല്യമായ വാതകവും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ മേഖലകളെ പെട്ടെന്നുതന്നെ വികസിപ്പിച്ച് എണ്ണയുടേയും വാതകത്തിന്റേയും ലഭ്യത കൂട്ടി രാജ്യത്തിന്റെ ഊർജ്ജസംരക്ഷണം ഉയർത്താൻ കഴിയുമെന്നു കരുതുന്നു. ഈ മേഖലകളിലുള്ള നിക്ഷേപം നേരിട്ടും അല്ലാതെയും 88000 ത്തിനുമുകളിൽ തൊഴിലവരസങ്ങൾ സൃഷ്ടിക്കുമെന്നു കണക്കാക്കപ്പെടുന്നു.