ന്യൂ ഡൽഹി
ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് തന്റെ മകനെ പ്രതിയാക്കി തയ്യാറാക്കിയ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേജർ ആദിത്യ കുമാറിന്റെ പിതാവ് സമർപ്പിച്ച ഹരജിയിൽ, സുപ്രീം കോടതി ഫെബ്രുവരി പന്ത്രണ്ടിനു വാദം കേൾക്കും.
ജനുവരി 27 ന് ഷോപ്പിയാനിലെ തെരുവിൽ പ്രതിഷേധം നടത്തിയ ജനങ്ങളുടെ നേർക്ക് മേജർ ആദിത്യ കുമാർ നിറയൊഴിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. കല്ലെറിഞ്ഞ പ്രതിഷേധക്കാരുടെ നേരെ സ്വയരക്ഷയ്ക്കാണ് വെടിവെച്ചതെന്ന് പട്ടാളം പറഞ്ഞിരുന്നു.
സംഭവത്തിനുശേഷം സംസ്ഥാന പൊലീസ്, ഇന്ത്യൻ പീനൽ കോഡിലെ 302(കൊല), 307(കൊലപാതകശ്രമം) എന്നീ വകുപ്പുകൾ ചാർത്തി, മേജർ ആദിത്യ കുമാറിനും അദ്ദേഹത്തിന്റെ പട്ടാളം, ഗർവാൾ റൈഫിൾസ് 10 നും എതിരെ എഫ് ഐ ആർ തയ്യാറാക്കിയിരുന്നു. പട്ടാളം അതിന് എതിരായിട്ടും ഒരു എഫ് ഐ ആർ ഫയൽ ചെയ്തു.