ചിത്തോർഗഡ്, രാജസ്ഥാൻ

രാജസ്ഥാനിലെ ചിത്തോർഗഡിലെ ബിനോട്ട ഗ്രാമത്തിലെ ഒരു ചടങ്ങിൽ വെച്ച് ഭക്ഷണം കഴിച്ച 12 പേർ അവശനിലയിലായി. അതിൽ അഞ്ചുകുട്ടികളും പെടുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷ്യവിഷബാധയേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. അവർ സാധാരണനിലയിലേക്കു തിരിച്ചുവന്നുവെന്ന് അധികാരികൾ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തി.