Mon. Dec 23rd, 2024

രാമേശ്വരം, തമിഴ്‌നാട്

lankan_navyfeb08
ഏഴ് ഇന്ത്യൻ മീൻപിടുത്തക്കാരെ ശ്രീലങ്കൻ നാവികസേന അറസ്റ്റുചെയ്തു

ഡെഫ്റ്റ് ദ്വീപിനടുത്തു വെച്ച് ശ്രീലങ്കൻ നാവികസേന ഏഴ് ഇന്ത്യൻ മീൻപിടുത്തക്കാരെ ഒരു ബോട്ടു സഹിതം അറസ്റ്റുചെയ്തു.

അന്വേഷണത്തിനായി അവരെ കനകേശൻ തുറൈ നാവിക ക്യാമ്പിലേക്കു കൊണ്ടുപോയി. ഇന്ത്യയിലേയും ശ്രീലങ്കയിലേയും മീൻപിടുത്തക്കാർ, സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുമ്പോഴും, എതിർ രാജ്യത്തിന്റെ സമുദ്രാതിർത്തി ലംഘിക്കുമ്പോഴും പലപ്പോഴും എതിർ രാജ്യത്ത് പിടിയിലാവാറുണ്ട്. അനധികൃതമായി മീൻ പിടിക്കുകയായിരുന്ന 12 ഇന്ത്യക്കാരെ കഴിഞ്ഞ മാസം നെടുംതീവ് ദ്വീപിനടുത്തുവെച്ച്, ശ്രീലങ്കൻ നാവികസേന തടവിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *