ന്യൂഡൽഹി

ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ, ഫുൽപൂർ എന്നിവിടങ്ങളിൽ നിന്ന് ലോക്‌സഭയിലേക്കുള്ള ഇടക്കാലതെരഞ്ഞെടുപ്പും, ബീഹാറിലെ അരാരിയയിലെ ലോൿസഭാ സീറ്റിനുള്ള തെരഞ്ഞെടുപ്പും മാർച്ച് 11 നു നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു.
ജെഹാനാബാദ്, ഭാബുവ എന്നീ മണ്ഡലങ്ങളിൽ നിന്ന് ബീഹാർ നിയമസഭയിലേക്കുള്ള ഇടക്കാലതെരഞ്ഞെടുപ്പും മാർച്ച് 11 നു നടക്കും.
അഞ്ചു തെരഞ്ഞെടുപ്പുകളിലേക്കും ഉള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയ്യതി ഫെബ്രുവരി 20 ആണ്. പത്രിക പിൻവലിക്കാനുള്ള തീയ്യതി ഫെബ്രുവരി 23 ഉം ആണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപാറ്റും(VVPAT) ഉണ്ടായിരിക്കും.