മണിപ്പൂർ

മണിപ്പൂർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയി അഭിലാഷ കുമാരി സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂർ ഗവർണർ നജ്‌മ ഹെപ്ത്തുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
സ്ഥാനക്കയറ്റം കിട്ടുന്നതിനുമുമ്പ് അവർ ഗുജറാത്ത് ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചു. മുൻ മുഖ്യമന്ത്രി വിദർഭാ സിംഗിന്റെ പുത്രിയാണ്. ഡൽഹി സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥിനി ആയിരുന്നു. ഹിമാചൽ പ്രദേശ് സർവ്വകലാശാലയിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്. 1984 ലാണ് വക്കീലാവുകയും ഹിമാചൽ പ്രദേശ് കോടതിയിൽ സേവനമാരംഭിക്കുകയും ചെയ്തത്. ഹിമാചൽ പ്രദേശിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറലായി സേവനമനുഷ്ഠിച്ച ശേഷം 2005ൽ സ്ഥാനക്കയറ്റം കിട്ടി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ആയി.