Thu. Dec 19th, 2024

ലോസ് ആഞ്ചത്സ്

Zayn_Malik03
സയാൻ മാലിക്കിന്റെ ആദ്യ ഹിന്ദിഗാനം റെക്കോഡു ചെയ്തു

ഒരു ബോളിവുഡ് ചിത്രത്തിനുവേണ്ടി തന്റെ ആദ്യത്തെ ഹിന്ദി ഗാനം റെക്കോഡു ചെയ്തെന്ന് “വൺ ഡയറക്ഷൻ” മുൻ അംഗം സയാൻ മാലിക് പറഞ്ഞു.

എല്ലി ഇന്ത്യയ്ക്കു നൽകിയ ഒരു അഭിമുഖത്തിലാണ്, ഇറങ്ങാനിരിക്കുന്ന ഒരു ഹിന്ദി ചിത്രത്തിനു വേണ്ടി പാടിയ കാര്യം പറഞ്ഞത്. ഇതാണ് താൻ ആദ്യമായി മുഴുവനായിട്ടു പാടുന്ന ഹിന്ദി ഗാനമെന്ന് സയാൻ മാലിക് പറഞ്ഞു. “ തീർച്ചയായും അതിൽ ഒരുപാട് ഉറുദു ഉണ്ടാവും, കവ്വാലി പാട്ടുകളും. ഭംഗ്രയും ഉണ്ടാവും. ഒരു പാട്ട് ഏ ആർ റഹ്മാനൊപ്പമാണ് ചെയ്തിരിക്കുന്നത്” മൈൻഡ് ഓഫ് മൈൻ എന്ന ആദ്യത്തെ ആൽബത്തിനുശേഷം ഇപ്പോൾ രണ്ടാമതായി ഇറങ്ങാൻ പോവുന്ന ആൽബത്തെക്കുറിച്ചു സയാൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *