Thu. Dec 19th, 2024

ന്യൂഡൽഹി

pexels-photo-247899
ന്യൂനപക്ഷവിദ്യാർത്ഥികൾക്കുള്ള ഗവേഷണസഹായം വൈകുമ്പോഴും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവേഷണ സ്കീമിലേക്ക് 1650 കോടി അനുവദിച്ചു

പ്രധാനമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് സ്കീമിലേക്ക് 1650 കോടി അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

2018- 19 മുതൽ ഏഴുവർഷത്തേക്കുള്ള കാലയളവിനാണ് ഇത്. 2018- 19 ലെ ബജറ്റ് അവതരണ പ്രസംഗത്തിലാണ് ഈ സ്കീം പ്രഖ്യാപിച്ചത്. ഈ സ്കീം പ്രകാരം, അവസാന വർഷ ബി ടെക്ക്, ഇന്റഗ്രേറ്റഡ് എം ടെക്ക്, സയൻസ്, ഐഐ എസ് സി, ഐ ഐ ടി, എൻ ഐ ടി, ഐ ഐ എസ് ഇ ആർ, ഐ ഐ ഐ ടി (IISc/IIT/NIT/IISER/IIIT) എന്നീ സ്ഥാപനങ്ങളിൽ നിന്ന് സയൻസ്, സാങ്കേതികം എന്നീ മേഖലയിൽ എം എസ്‌സി, എന്നിവയുള്ള, യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഐ ഐ ടിയിലും, ഐ ഐ എസ്സിയിലും (IIT/IISc) പി എച്ഛ് ഡി ചെയ്യാൻ നേരിട്ട് പ്രവേശനം ലഭിക്കും.

ഈ സ്കീമിൽ ന്യൂനപക്ഷവിദ്യാർത്ഥികൾക്ക് സംവരണം ഉണ്ടോ എന്നോ, വിദ്യാർത്ഥികളുടെ യോഗ്യതയും അർഹതയും കണക്കാക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്നോ തെളിച്ചുപറഞ്ഞിട്ടില്ല.

പട്ടിക ജാതിക്കാരായ, യോഗ്യതയുള്ള വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾക്ക് കാലതാമസം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പുതിയ സ്കീം അവതരിപ്പിക്കുന്നത്.

പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിനു നൽകേണ്ട 8000 കോടി മോദിയുടെ സർക്കാരിൽ നിന്നും ഇനിയും നൽകാൻ ബാക്കിയുണ്ട്. സർക്കാർ, യഥാസമയം ഫണ്ട് അനുവദിക്കാത്തതുകൊണ്ട് ആ വിദ്യാർത്ഥികൾ പ്രശ്നം നേരിടുന്നു. ദളിത് വിദ്യാർത്ഥികൾക്കായി അനുവദിക്കുന്ന ധനസഹായം സർക്കാർ വഴിമാറ്റി മറ്റു സ്കീമുകളിൽ ചെലവഴിക്കുകയാണെന്ന് ആരോപണമുണ്ട്. അർഹിക്കുന്ന സഹായം കിട്ടാത്തതു കാരണം ന്യൂനപക്ഷവിദ്യാർത്ഥികൾക്ക് പഠനം നിർത്തേണ്ടി വരുകയോ രോഹിത് വെമുലയെപ്പോലെ ജീവിതം അവസാനിപ്പിക്കുകയോ ചെയ്യേണ്ടിവരുന്നു.

ഈ പുതിയ സ്കീം പ്രകാരം, പഠിക്കാൻ അർഹത നേടുന്ന വിദ്യാർത്ഥികളെ പ്രധാനമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് സ്കീമിലെ മാർഗ്ഗനിർദ്ദേശരേഖകളനുസരിച്ച്, തെരഞ്ഞെടുക്കുകയും, ആദ്യത്തെ രണ്ടുവർഷം, 70,000 രൂപയും, മൂന്നാമത്തെ വർഷം 75000 രൂപയും, നാലാമത്തേയും അഞ്ചാമത്തേയും വർഷം 80000 രൂപയും ഫെല്ലോഷിപ്പായി കൊടുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതു കൂടാതെ അന്തർദ്ദേശീയ സെമിനാറുകളിലും മീറ്റിംഗുകളിലും പ്രബന്ധം അവതരിപ്പിക്കാനുള്ള വിദേശയാത്രാ ചെലവിനു വേണ്ടി ഓരോ ഗവേഷകർക്കും അഞ്ചുവർഷത്തേക്കായി, 2 ലക്ഷം രൂപ ഗവേഷണഗ്രാന്റായി നൽകുകയും ചെയ്യും.

2018- 19 ൽ തുടങ്ങി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 3000 ഗവേഷണവിദ്യാർത്ഥികളെ ഇതിനുവേണ്ടി തെരഞ്ഞെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *