ലക്നൌ, ഉത്തർപ്രദേശ്
ഹജ്ജ് കമ്മറ്റി ഓഫീസിന്റെ അതിർത്തിമതിലിൽ കാവി നിറത്തിലെ ചായം തേച്ച് വിവാദം സൃഷ്ടിച്ച് ഒരു മാസം ആയപ്പോൾ വീണ്ടും ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷൻ കെട്ടിടം കാവിച്ചായം തേച്ചു. രാജ്യതലസ്ഥാനത്തെ ഒരു സമ്പന്നപ്രദേശമായ ഗോമതി നഗറിലെ പൊലീസ് സ്റ്റേഷൻ കെട്ടിടമാണ് കാവി നിറമുള്ള ചായം തേച്ചിരിക്കുന്നത്. സ്റ്റേഷനടുത്തുതന്നെ ഒരു ക്ഷേത്രവും വരാൻ പോകുന്നുവെന്ന് വാർത്തയുണ്ട്. കാവിച്ചായം തേയ്ക്കുന്ന രണ്ടാമത്തെ സ്റ്റേഷനാണിത്. കഴിഞ്ഞമാസം കൈസർ ബാഗ് പൊലീസ് സ്റ്റേഷനിലും കാവി തേച്ചിരുന്നു. ബി ജെ പി അധികാരത്തിൽ വന്നതിനുശേഷം പലയിടത്തും കാവി നിറത്തിലുള്ള ചായം തേയ്ക്കുന്നത് പതിവായിട്ടുണ്ട്. നോട്ടുനിരോധനം വന്നതിനുശേഷം പ്രചാരത്തിൽ വന്ന ചില നോട്ടുകളും കാവിനിറത്തിലാണ്