Sat. Jan 18th, 2025

ഗോവ

parrikar_feb08
ഗോവയിൽ ബൈക്ക് ആംബുലൻസുകൾ ഇറങ്ങുന്നു

ഗോവയിൽ, വിനോദസഞ്ചാരകേന്ദ്രങ്ങളിലും അതുപോലെത്തന്നെ തിരക്കുള്ള മറ്റു സ്ഥലങ്ങളിലും അപകടമുണ്ടാവുമ്പോൾ സഹായമാവാൻ കഴിയുന്ന 20 ബൈക്ക് ആംബുലൻസുകൾ, ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മനോഹർ പരീക്കർ തയ്യാറെടുക്കുന്നു.

ജീവൻ രക്ഷിക്കാനുള്ള അടിസ്ഥാനസൌകര്യങ്ങളും, രണ്ട് ഓക്സിജൻ സിലിണ്ടറുകളും ഉള്ള ഈ ആംബുലൻസുകൾ, 108 ആംബുലൻസുകൾക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിൽ പെട്ടെന്നുള്ള സഹായത്തിനുതകുന്നതാണ്.

അടുത്ത ആറ് മാസങ്ങൾക്കുള്ളിൽ, മൊത്തം നൂറു ബൈക്ക് ആംബുലൻസുകൾ ഇറക്കുമെന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു. കർണ്ണാടകയ്ക്കു ശേഷം ഇത്തരം ആംബുലൻസുകൾ ഇറക്കുന്നത് ഗോവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *