മാലെ, മാലദ്വീപ്

സുഹൃദ് രാജ്യങ്ങളായ ചൈന, പാക്കിസ്താൻ, സൌദി അറേബ്യ എന്നിവിടങ്ങളിലേക്ക് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ, ബുധനാഴ്ച പ്രത്യേക ദൂതരെ അയച്ചു.
അഡ്‌മിനിസ്ടേറ്റീവ് കാബിനറ്റിലെ അംഗങ്ങൾ, പ്രസിഡന്റ് അബ്ദുള്ള യമീന്റെ നിർദ്ദേശപ്രകാരം ആ രാജ്യങ്ങളിൽ പോവുകയും ഇപ്പോഴത്തെ നില അറിയിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റിന്റെ ഓഫീസിൽ നിന്നു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച, സാമ്പത്തികവികസനകാര്യമന്ത്രി മൊഹമ്മദ് സയീദ് ചൈനയിലേക്കും വിദേശകാര്യമന്ത്രി മൊഹമ്മദ് അസീം പാക്കിസ്താനിലേക്കും പോയി. കൃഷി മന്ത്രി ഡോ. മൊഹമ്മദ് ഷയനി വ്യാഴാഴ്ച സൌദി അറേബ്യയിലേക്കു പോവും.