Mon. Dec 23rd, 2024

ബംഗളൂരു

BJP_corporator
ബംഗളൂരുവിൽ, നഗരസഭാംഗത്തിന്റെ ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ

 

 

ഭാരതീയ ജനതാ പാർട്ടിയുടെ നഗരസഭാംഗം രേഖ കദിരേഷിന്റെ ഭർത്താവ് ബുധനാഴ്ച ബംഗളൂരുവിൽ കൊല ചെയ്യപ്പെട്ടു. പൊലീസ് ഈ കേസിൽ അന്വേഷണം ആരംഭിച്ചു. രണ്ടുപേർ ചേർന്ന് മൂർച്ചയുള്ള ഒരു ആയുധം കൊണ്ടാണ് കൊല ചെയ്തിരിക്കുന്നതെന്ന്, ഈ കേസ് അന്വേഷിക്കുന്ന ഡെപ്യൂട്ടി കമ്മീഷണർ എം എൻ. അനുചേത് പറഞ്ഞു. കുറ്റം ചെയ്തിരിക്കുന്നത് രണ്ടുപേരാണെന്നും, വ്യക്തിവിരോധമാണ് കാരണമെന്നു തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *