Fri. Nov 15th, 2024

റിയാദ്

pexels-photo-691552
ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചതിന് സുഷമാ സ്വരാജ് നന്ദി പറഞ്ഞു

കഴിഞ്ഞ വർഷം മുതൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചതിന്, മൂന്നുദിവസത്തെ സന്ദർശനത്തിനായി സൌദി അറേബ്യയിലെത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൌദി രാജ്യത്തിന് നന്ദി പറഞ്ഞു.

“ഉം‌റ തീർത്ഥാടനത്തിനായി, എന്റെ മുസ്ലീം സഹോദരന്മാരും സഹോദരിമാരും ഒരുപാടുപേർ ഇന്ത്യയിൽനിന്നു വരുന്നുണ്ട്. 2017 ൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചതിനും, തീർഥാടകർക്കു നൽകിയ പ്രത്യേക കരുതലിനും, സൌകര്യങ്ങൾക്കും വീണ്ടും നന്ദി പറയുന്നു” ജനത്ത് റിയാ ആഘോഷത്തിന്റെ ഉദ്ഘാടനവേളയിൽ പ്രത്യേക അതിഥിയായി പങ്കെടുക്കവേ സുഷമാ സ്വരാജ് പറഞ്ഞു.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായിട്ടുള്ളതാണെന്നും, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും, സാമ്പത്തിക സാമൂഹ്യ ഇടപെടലുകളും അതിനെ വളർത്താൻ സഹായിച്ചു എന്നും മന്ത്രി പറഞ്ഞു. മൂന്നു മില്ല്യനിലധികം ഇന്ത്യക്കാർ സൌദിയിൽ വസിക്കുന്നുണ്ടെന്നും അവർ ആ രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിൽ പങ്കാളികളാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. ജന്നത് റിയാ ആഘോഷത്തിൽ പങ്കുചേരുന്നത് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം തെളിയിക്കാനുള്ള അവസരം കൂടിയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. സൌദി രാജാവായ സൽമാൻ ബിൻ അബ്ദുൾ അസീസ്, വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ എന്നിവർക്കൊപ്പം റിയാദിലെ അൽ ജന്നത് റിയാ മേളയിലെ ഇന്ത്യൻ പവലിയനും മന്ത്രി ബുധനാഴ്ച സന്ദർശിച്ചു.

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന, സൌദിയുടെ സംസ്കാരവും പൈതൃകവും ആഘോഷിക്കുന്ന ഈ മേള, ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക മേളയാണ്. മേളയുടെ 32ആ‍ാം പതിപ്പായ ഇക്കൊല്ലം മുഖ്യ അതിഥികളായ ഇന്ത്യയ്ക്ക്, ഇന്ത്യൻ സംസ്കാരം, വ്യാപാര അവസരങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യം, എന്നീ മേഖലകളെക്കുറിച്ച് അവിടെയുള്ളവർക്ക് കൂടുതലായി മനസ്സിലാക്കിക്കൊടുക്കാൻ അവസരം കിട്ടുന്നു. ഇന്ത്യയുടെ പവലിയനിൽ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷണം, വിവാഹവസ്ത്രങ്ങൾ, കരകൌശല വിദ്യകൾ, പുരാതന കലകൾ മുതലായവയുണ്ട്. പലവിധ നൃത്തങ്ങളും യോഗയും മേളയുടെ മാറ്റു കൂട്ടാനുണ്ട്. വ്യാപാരരംഗത്തുനിന്ന്, ടാറ്റാ മോട്ടോഴ്സ്, ജെറ്റ് എയർവേയ്സ്, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് എന്നിവയും പവലിയനിൽ സ്റ്റാളുകൾ തുറന്നിട്ടുണ്ട്. അൽ ജന്നത് റിയാ മേള 1985 ലാണ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *