Sun. Jan 19th, 2025

നാഗപട്ടണം, തമിഴ്‌നാട്

Salwar_07
വിഗ്രഹത്തെ ചുരിദാർ അണിയിച്ചതിന് പൂജാരിമാരെ സസ്പെൻഡു ചെയ്തു

 

തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലെ ഒരു ക്ഷേത്രത്തിൽ, വിഗ്രഹത്തിൽ ചുരിദാർ അണിയിച്ചതിന് ക്ഷേത്രത്തിലെ രണ്ടു പൂജാരിമാരെ സസ്പെൻഡു ചെയ്തു.

അഭയാംബികാ ദേവിയെ എല്ലാ വെള്ളിയാഴ്ചയും അലങ്കരിച്ചു തയ്യാറാക്കുന്നത് ഒരു പതിവാണ്. ഇപ്രാവശ്യം, പതിവായി അണിയിക്കുന്ന സാരിക്കു പകരം ചുരിദാർ ധരിപ്പിച്ചു. ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ എത്തി. പിന്നീട് ക്ഷേത്രം അധികാരികളും ഭക്തജനങ്ങളും, വിഗ്രഹത്തിൽ സാരിക്കു പകരം ചുരിദാർ അണിയിച്ചത് ക്ഷേത്രത്തിലെ നിയമങ്ങൾക്കെതിരാണെന്നു പറയുകയാണുണ്ടായത്.

പിന്നീട് രണ്ടു പൂജാരികളേയും തിരുവാടുതുറൈ മഠത്തിലെ മുഖ്യനായ അമ്പലവാന ദേശിഗ പരമാചാര്യസ്വാമികൾ സസ്പെൻഡു ചെയ്യാൻ ഉത്തരവിട്ടതായി ക്ഷേത്രം അധികാരികൾ പറഞ്ഞു. ആയിരം വർഷം പഴക്കമുള്ള ക്ഷേത്രമാണത്.

Leave a Reply

Your email address will not be published. Required fields are marked *