ഹൈദരാബാദ്, ആന്ധ്രാപ്രദേശ്

തെലുഗുദേശം പാർട്ടിയിലെ മുതിർന്ന നേതാവ് ഗലി മുദ്ദു കൃഷ്ണമ നായിഡു അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ വെച്ച് പുലർച്ചെ 2.50 നു ആയിരുന്നു അന്ത്യം.
നിയമസഭയിലേക്ക് ആറുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനം വകുപ്പ്, ഉന്നതവിദ്യാഭ്യാസം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
തെലുഗുദേശം പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസം കാരണം പാർട്ടി വിട്ടു പോരുകയും 2004 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിട്ട് മത്സരിച്ചു ജയിക്കുകയും ചെയ്തു. 2008 ൽ കോൺഗ്രസ്സ് പാർട്ടി വിടുകയും തെലുഗുദേശം പാർട്ടിയിൽത്തന്നെ ചേരുകയും ചെയ്തു. 2009ൽ ആന്ധ്രാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹത്തിന്റെ അന്ത്യക്രിയകൾ ചിറ്റൂർ ജില്ലയിൽ, അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നടക്കും.