ന്യൂഡൽഹി, ഇന്ത്യ

ഇന്ത്യയിലെ മുസ്ലീം സമുദായക്കാരെ പാക്കിസ്താനി എന്നു വിളിച്ചാൽ, ശിക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് ഓൾ ഇന്ത്യാ മജ്ലിസ്- എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച പറഞ്ഞു.
മൂന്നുവർഷമെങ്കിലും ജയിൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരണമെന്ന് ഒവൈസി ലോകസഭയിലെ ഒരു ചർച്ചയ്ക്കിടയിൽ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അങ്ങനെയൊരു ബിൽ കൊണ്ടുവരില്ലെന്നും ഒവൈസി പറഞ്ഞു.
മുത്തലാക്ക് ബിൽ സ്ത്രീകൾക്കെതിരാണെന്നും ഒവൈസി പറഞ്ഞു.