ഹൈദരാബാദ്, ഇന്ത്യ

നടുവിൽ അർദ്ധചന്ദ്രക്കലയുള്ള പതാക കൈവശം വെച്ചതിന് ഹൈദരാബാദ് പൊലീസ് തിങ്കളാഴ്ച ഒരാളെ അറസ്റ്റുചെയ്തു.
ഇന്ത്യയുടെ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ സ്ഥാനത്ത് ചന്ദ്രക്കലയുള്ളതായിരുന്നു അത്. 25 വയസ്സുകാരനായ ഉത്തർപ്രദേശ് സ്വദേശിയാണ് ബോവമ്പള്ളി എന്ന സ്ഥലത്തുവെച്ച് പിടിയിലായത്. അയാളെ കസ്റ്റഡിയിലെടുത്തതായും, കൂടുതൽ അന്വേഷണത്തിനായി ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന് കൈമാറാൻ പോകുന്നതായും പൊലീസ് അറിയിച്ചു.