കൊല്ലം, ഫെബ്രുവരി 7

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസിൽ ഒരു പഞ്ചായത്ത് മെമ്പറടക്കം ആറുപേർ അറസ്റ്റിലായി.
ഒരു പൊതുചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരുന്ന വഴി, തിങ്കളാഴ്ച രാത്രി, കൊല്ലത്തുവെച്ചാണ് ആക്രമിച്ചത്.
ആർ എസ് എസ്സ് പ്രവർത്തകർ, ശ്രീകുമാറിനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
അദ്ദേഹത്തിന്റെ കാറിന് കുറച്ച് കേടുപാടുകൾ പറ്റിയെങ്കിലും, സമീപവാസികളുടെ സഹായത്തോടെ കൂടുതൽ കുഴപ്പങ്ങളില്ലാതെ രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉത്തരവിട്ടു.
With inputs from ANI