കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും അദ്ദേഹത്തിന്റെ പാർട്ടിയും പോകുന്നിടത്തൊക്കെ പുതിയ നുണക്കഥകൾ ഇറക്കുകയാണെന്ന് സി പി ഐ(എം) നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു.
അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് രണ്ടു ദിവസം അഗർത്തലയിൽ ബി ജെ പി, ഐ പി എഫ് ടി സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്താൻ വേണ്ടി രാജ് നാഥ് സിംഗ് പോയതിന്റെ പശ്ചാത്തലത്തിലാണ് ബൃന്ദാ കാരാട്ട് ഇങ്ങനെ പറഞ്ഞത്.
ത്രിപുരയിലെ ബി ജെ പി യുടെ ഭരണത്തിനു കീഴിൽ എല്ലാവർക്കും , ഏതുതരം ആശയത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും, സുരക്ഷിതരാണെന്ന തോന്നലുണ്ടെന്ന്, അഗർത്തലയിലെ ഒരു ഇലക്ഷൻ റാലിയെ അഭിസംബോധന ചെയ്ത് രാജ് നാഥ് സിംഗ് പറഞ്ഞിരുന്നു.
അതിനു മറുപടി ആയിട്ടാണ്, രാജ് നാഥ് സിംഗും മറ്റുള്ളവരും അവർ പോകുന്നിടത്തൊക്കെ ഒരു യന്ത്രവും കൊണ്ടുപോകുന്നുവെന്നും, അവിടെയൊക്കെ ആ യന്ത്രം പുതിയ പുതിയ നുണകൾ നിർമ്മിച്ചുകൊടുക്കുന്നുവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞത്.
ബി ജെ പി യും, ഐ പി എഫ് ടിയുമായുള്ള സഖ്യം അവിശുദ്ധമാണെന്നും , ഐ പി എഫ് ടിയിലെ ഒരു സ്ഥാനാർത്ഥിയുടെ പേര്, കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകനായ ശന്തനു ഭൌമിക്കിന്റെ കേസിലെ എഫ് ഐ ആറിലുണ്ടെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.
With inputs from ANI