ബംഗളൂരു, കർണ്ണാടക
ബി. ജെ. പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദ്യൂരപ്പയെ ഉന്നം വെച്ച്, “കറ പുരളാത്ത ഒരാളെ” സ്ഥാനാർത്ഥിയാക്കാനും ജസ്റ്റിസ് ലോയയുടെ കേസ് അന്വേഷിക്കാനും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
ലോക് പാൽ സ്ഥാപിച്ച് അഴിമതിക്കെതിരായുള്ള യുദ്ധത്തിന്റെ തുടക്കം കുറിയ്ക്കാനും, ജസ്റ്റിസ്സ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കാനും ഒരു ട്വീറ്റിൽ സിദ്ധരാമയ്യ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയെക്കുറിച്ചു സംസാരിക്കുന്നതിൽ സന്തോഷമുണ്ട്, ഒരു തുടക്കമെന്ന നിലയ്ക്ക് 1) ലോക് പാലിനെ നിയമിക്കുക. 2) ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കുക. 3) ജയ് ഷായുടെ പെട്ടെന്നുള്ള വളർച്ച അന്വേഷിക്കുക 4) കറ പുരളാത്ത ഒരാളെ ബി. ജെ. പി യുടെ സ്ഥാനാർത്ഥിയാക്കുക എന്നൊക്കെയാണ് ട്വീറ്റ് ചെയ്തത്.
യെദ്യൂരപ്പയ്ക്കും, ബി. ജെ. പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും ഒരു കൊലപാതകത്തിൽ പങ്കുണ്ടെന്ന് മുഖ്യമന്ത്രി മുമ്പും ആരോപിച്ചിരുന്നു.
“ബി. ജെ. പി അദ്ധ്യക്ഷൻ ഒരു കൊലപാതകത്തിൽ പങ്കാളിയാണ്. ഇവിടെ(കർണ്ണാടകയിൽ) മുമ്പ് ജയിലിൽ കിടന്ന ഒരാളെയാണ് (ബി എസ് യെദ്യൂരപ്പ) അവർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കണ്ടെത്തിയിരിക്കുന്നത്.” സിദ്ധരാമയ്യ ഇന്നലെ പറഞ്ഞു.
With inputs from ANI