Sun. Jan 19th, 2025

ന്യൂഡൽഹി

rohini_ashram
പെൺകുട്ടികളെ പൂട്ടിയിട്ട കേസിൽ വീരേന്ദ്ര ദേവ് ദീക്ഷിതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

 

ആൾദൈവം ബാബാ വീരേന്ദ്ര ദേവ് ദീക്ഷിതിനെതിരേ, ഡൽഹി ഹൈക്കോടതി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഡൽഹിയിൽ സ്ഥിതിചെയ്യുന്ന, ആധ്യാത്മിക വിശ്വ വിദ്യാലയം എന്ന സ്ഥാപനത്തിൽ നാല്പതിലധികം പെൺകുട്ടികളെ അന്യായമായി പാർപ്പിച്ചിരിക്കുന്നു എന്ന കേസിലാണിത്. തിങ്കളാഴ്ച, ദീക്ഷിതിന്റെ വക്കീലിന്റെ വാദം കേട്ട ശേഷമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആശ്രമത്തെ സർവ്വകലാശാല എന്നു വിളിക്കുന്നത് നിർത്താനും കോടതി ഉത്തരവിട്ടു. ആശ്രമം, സ്വന്തം നിലയിൽ സർവ്വകലാശാല എന്ന് പ്രഖ്യാപിക്കാൻ പാടില്ലെന്ന് ഉത്തരവിലുണ്ട്. നിയമപരമായിട്ട് അതൊരു സർവ്വകലാശാലയല്ല. യൂ ജി സി യുടെ ചട്ടപ്രകാരം സർവ്വകലാശാല എന്ന വാക്ക് ഉപയോഗിക്കുന്നതിൽ അനുവാദമില്ല. ആ വാക്ക് ദുരുപയോഗം ചെയ്താൽ നിയമപരമായ ശിക്ഷ ഉണ്ടാവും എന്നും ഹൈക്കോടതി പറഞ്ഞു. സർവ്വകലാശാല എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂ ജി സി ആ സ്ഥാപനത്തിനെതിരെ ഒരു നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

സ്ത്രീകൾ നരകത്തിലേക്കുള്ള പ്രവേശനകവാടമാണെന്ന് ആശ്രമത്തിന്റെ വക്കീൽ പറഞ്ഞു.അതിനു മറുപടിയായി കോടതിമുറി ആധ്യാത്മിക ക്ലാസ് അല്ലെന്ന് ജഡ്ജി ഗീതാ മിത്തൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ ആധ്യാത്മിക വിശ്വവിദ്യാലയ ആശ്രമത്തിൽ നിന്ന് 40 പെൺകുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

ജനുവരി നാലിന്, ഡൽഹി ഹൈക്കോടതി, ആ കേസുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിയെ നിയമിച്ചു. ജനുവരി 3 ന് ദീക്ഷിതിനെതിരായി സി ബി ഐ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി 30 ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ആശ്രമത്തിൽ പൊളിച്ചുനീക്കൽ നടപടി നടത്തിയിരുന്നു.

With inputs from ANI

Leave a Reply

Your email address will not be published. Required fields are marked *