ന്യൂഡൽഹി
താജ് മഹൽ ഉടനെത്തന്നെ തേജ് മന്ദിർ ആവുമെന്ന് ബി ജെ പി, എം പി. വിനയ് കത്യാർ തിങ്കളാഴ്ച പറഞ്ഞു.
ബാബറി മസ്‌ജിദ് അടക്കമുള്ള ചരിത്രസ്മാരകങ്ങൾ നാശം വരുത്തി, ഹിന്ദുത്വവാദികൾ ഇതിനുമുമ്പും ജനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കിയിരുന്നു.
ആഗ്രയിൽ നടക്കുന്ന താജ് മഹോത്സവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതിനെ താജ് മഹോത്സവം എന്നു വിളിച്ചാലും തേജ് മഹോത്സവം എന്നു വിളിച്ചാലും രണ്ടും ഒന്നു തന്നെയാണെന്ന് വിനയ് കത്യാർ പറഞ്ഞു.
“താജും തേജും തമ്മിൽ വല്യ വ്യത്യാസമില്ല. ഞങ്ങളുടെ തേജ് മന്ദിരം ഔറംഗസേബ് ശവപ്പറമ്പാക്കി മാറ്റി. താജ് മഹൽ ഉടനെത്തന്നെ തേജ് മന്ദിരം ആക്കി മാറ്റും.” ആഘോഷം നടത്തുന്നത് നല്ലതാണ്. എന്നാൽ ഔറംഗസേബിന്റെ കാലത്തുണ്ടായിരുന്നത് താജ് മഹൽ അല്ലായിരുന്നു, തേജ് മന്ദിരം ആയിരുന്നു” കത്യാർ കൂട്ടിച്ചേർത്തു.
താജ് മഹൽ ശിവക്ഷേത്രം ആയിരുന്നുവെന്ന് കത്യാർ പണ്ട് പറഞ്ഞിരുന്നു. “അത് (താജ് മഹൽ) പണ്ട് ശിവക്ഷേത്രം ആയിരുന്നു. അവിടെ ശിവലിംഗവും സ്ഥാപിച്ചിരുന്നു. പിന്നീട് അതു നീക്കം ചെയ്തു. ഈ മുഗൾ സ്മാരകം ഒരു ഹിന്ദുക്ഷേത്രമായിരുന്നു എന്നതിന് വേറെയും തെളിവുകളുണ്ട്.” എന്നായിരുന്നു കത്യാർ പറഞ്ഞത്.
പത്തുദിവസം നീണ്ടുനിൽക്കുന്ന താജ് മഹോത്സവത്തിന് ഫെബ്രുവരി 18 ന് ആഗ്രയിൽ തുടക്കമാവും. അത് തുടക്കം കുറിക്കുന്ന ദിവസം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഗവർണർ രാം നായിക്കും മുഖ്യാതിഥികളായിരിക്കുമെന്ന് കരുതപ്പെടുന്നു.
With inputs from ANI