Wed. Jan 22nd, 2025

ബംഗ്ലാദേശ്, ഫെബ്രുവരി 5

AH_Mahmood_Ali
റോഹിംഗ്യൻ പ്രശ്നത്തിന് ശാശ്വതപരിഹാരത്തിന് ശ്രമം:- ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

റോഹിംഗ്യൻ അഭയാർത്ഥിപ്രശ്നത്തിന് ഒരു ശാശ്വതപരിഹാരം കണ്ടെത്താൻ വേണ്ടി, ബംഗ്ലാദേശ് സർക്കാർ വിവിധതലങ്ങളിൽ ചർച്ച സംഘടിപ്പിക്കുമെന്ന് വിദേശമന്ത്രി മഹമൂദ് അലി പറഞ്ഞു.

സർക്കാരിന്റെ നയതന്ത്രപരമായ ഇടപെടൽ കാരണം, യു. എന്നിന്റെ സുരക്ഷാ കൌൺസിലിൽ ഈ പ്രശ്നം പല തവണ ചർച്ചയ്ക്കു വന്നിട്ടുണ്ടെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

നിരന്തരമായ സമ്മർദ്ദം ചെലുത്തൽ കാരണം മ്യാൻ‌മാർ, റോഹിംഗ്യകളുടെ കുടിയേറ്റം ബംഗ്ലാദേശുമായി ചർച്ച ചെയ്യാൻ ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റുവരെ, 6,88,000 റോഹിംഗ്യകൾ പലായനം ചെയ്ത് എത്തിയിട്ടുണ്ട്. ഇതിൽ 58% കുട്ടികളാണ്. ഇത് കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും വലിയ കുടിയേറ്റവും ആണെന്നു പറയാം.

ബുദ്ധമതഭൂരിപക്ഷമുള്ള മ്യാൻമാറിൽ നിന്നുള്ള ആക്രമണം കാരണം രാജ്യം വിടേണ്ടി വന്ന ഇസ്ലാം മതവിശ്വാസികളാണ് റോഹിംഗ്യകൾ.

With inputs from ANI

Leave a Reply

Your email address will not be published. Required fields are marked *