Wed. Jan 22nd, 2025

മലേഷ്യ, ജനുവരി 5

padmavat
മലേഷ്യയിൽ പദ്മാവത് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു

 

സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ചുകൊണ്ട് മലേഷ്യയിൽ പദ്മാവത് സിനിമയുടെ പ്രദർശനം തടഞ്ഞു.

അതിൽ സുൽത്തനെ ക്രൂരനും, നിർദ്ദയനും, കുടിലനും, വിശ്വസിക്കാൻ പറ്റാത്തവനും, ഇസ്ലാം മതത്തിന്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്തവനും ആയി ചിത്രീകരിച്ചുവെന്നാണ്, മലേഷ്യയുടെ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത്.

അതിനു പ്രദർശനാനുമതി നൽകാനാവില്ലെന്ന്, വിതരണക്കാരുടെ പരാതിയിലുള്ള വിചാരണയിൽ, മലേഷ്യൻ ഫിലിം സെൻസർഷിപ്പ് ബോർഡ് അറിയിച്ചു.

ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനുവരി 25ന് പദ്മാവത് പ്രദർശനം തുടങ്ങി.

കർണിസേന എന്ന സംഘടന ആ ചിത്രം അവരുടെ രജപുത്രസമുദായത്തെ അവഹേളിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് പലതരം അക്രമങ്ങളും നടത്തി, പല നാശനഷ്ടങ്ങളും വരുത്തിയിരുന്നു. ചിത്രം പ്രദർശനം തുടങ്ങി കുറച്ചുദിവസങ്ങൾക്കുശേഷം, അവരുടെ രജപുത്രസമുദായത്തെ ആ ചിത്രത്തിൽ ശരിക്കും ഉയർത്തിക്കാട്ടുകയാണെന്നു പറഞ്ഞ് അവർ സമരം പിൻ‌വലിച്ചു.

പതിമൂന്നാം നൂറ്റാണ്ടിലെ ഖിൽജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ കഥാപാത്രമായിട്ട് അഭിനേതാവ് റൺ‌വീർ സിംഗാണ് ഇതിൽ വേഷമിടുന്നത്. 1540 ൽ, പതിമൂന്നാം നൂറ്റാണ്ടിലെ, രജപുത്ര റാണിയായ റാണി പദ്മിനിയെക്കുറിച്ച് സൂഫി കവി മാലിക് മുഹമ്മദ് ജയാസി എഴുതിയ പദ്മാവത് എന്ന കവിതയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, അദിതിറാവു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

With inputs from ANI

Leave a Reply

Your email address will not be published. Required fields are marked *