Thu. Nov 21st, 2024

ന്യൂഡൽഹി, ഇന്ത്യ, ഫെബ്രുവരി 5

Shakeel_Ahmad5
കർണ്ണാടകയിലെ മന്ത്രിസഭയ്ക്കെതിരായുള്ള പ്രസ്താവന കൊണ്ട് പ്രധാനമന്ത്രിയ്ക്ക് നേട്ടമുണ്ടാവില്ല: കോൺഗ്രസ്സ്

 

പാർട്ടിയെ കർണ്ണാടകയിലെ അധികാരത്തിൽനിന്ന്  ഇറക്കാനുദ്ദേശിച്ചുള്ള, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വിജയിക്കില്ലെന്ന് കോൺഗ്രസ്സ് പാർട്ടി തിങ്കളാഴ്ച അവകാശപ്പെട്ടു.

“അദ്ദേഹത്തിനു (പ്രധാനമന്ത്രി) ഇതിൽ നിന്ന് നേട്ടമുണ്ടാവില്ല. അശാന്തിയുണ്ടാക്കാനും ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കാനും അവർ (ബി ജെ പി) എന്നും ശ്രമിച്ചിരുന്നു. ഞങ്ങളെക്കുറിച്ച് (കോൺഗ്രസ്സ്) തെറ്റായ പ്രസ്താവനകളും ഇറക്കിയിരുന്നു”. കോൺഗ്രസ്സ് നേതാവായ ഷക്കീൽ അഹമ്മദ് പറഞ്ഞു.

“2013 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽപ്പോലും, പ്രധാനമന്ത്രി ജനങ്ങളെ തമ്മിലകറ്റാൻ ശ്രമിച്ചിരുന്നു. പക്ഷേ കർണ്ണാടകയിലെ അഭ്യസ്തവിദ്യരായ ജനങ്ങൾ, വോട്ടു നേടാൻ വേണ്ടി ജനങ്ങളിൽ വേർതിരിവുണ്ടാക്കുന്നത്  അന്ന്  തിരിച്ചറിഞ്ഞു, ഇന്നും തിരിച്ചറിയുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണ്ണാടക മന്ത്രിസഭ ഈ രാജ്യത്തെ മികച്ച ഒന്നാണെന്നും, സർക്കാരിന്റെ നല്ല പ്രവർത്തികൾ കാരണം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ദേശ്യം വിജയിക്കില്ലെന്നും കോൺഗ്രസ്സ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

കർണ്ണാടകയിൽ കോൺഗ്രസ്സിന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാരണം, കർണ്ണാടകയുടെ അന്തസ്സും, അവിടെയുള്ള ജനങ്ങളുടെ അന്തസ്സും വിജയിക്കുന്നതാണെന്നും കർണ്ണാടകയെക്കുറിച്ച് പ്രധാനമന്ത്രിക്കുള്ള ഉദ്ദേശ്യം തകർക്കപ്പെടുമെന്നും തിവാരി പറഞ്ഞു.

നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ, പ്രധാനമന്ത്രി, കോൺഗ്രസ്സ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു.

ഞായറാഴ്ച   കർണ്ണാടകയിൽ    നടന്ന ഒരു പ്രചരണ റാലിയിൽ പ്രസംഗിക്കവേ, കോൺഗ്രസ്സിന് കർണ്ണാടകത്തിൽ നിന്ന് പുറത്താവാനുള്ള കൌണ്ട്ഡൌൺ തുടങ്ങിയിരിക്കുന്നുവെന്നും, കേന്ദ്രഫണ്ടിൽ നിന്നുള്ള സഹായത്തിന്റെ നേട്ടം സംസ്ഥാനത്തെ   ജനങ്ങളുടെ   അടുത്ത് എത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

With inputs from ANI

Leave a Reply

Your email address will not be published. Required fields are marked *