Mon. Dec 30th, 2024

 

71st Tony Awards – Arrivals
ഉമാ തർമൻ

 

 

സിനിമാനിർമ്മാതാവ് ഹാർവി വൈൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തിയ ഉമാ തർമന് നിരവധി ഹോളിവുഡ് നടിമാർ പിന്തുണ പ്രഖ്യാപിച്ചു.

തന്നെ ഹാർവി വൈൻസ്റ്റീൻ പീഡിപ്പിച്ചുവെന്നും, സംവിധായകൻ ടറന്റിനോ, ഒരു കാർ അഭ്യാസം നടത്താൻ നിർബന്ധിച്ചുവെന്നും, അത് പരിക്കുപറ്റലിൽ കലാശിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. സുരക്ഷാപ്രശ്നങ്ങൾ കാരണം അവർക്ക് ആ കാർ ഓടിക്കേണ്ടെന്നും വേറെ ആളോട് ആ അഭ്യാസം പകരം നടത്താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ സംവിധായകൻ അവരെത്തന്നെ നിർബന്ധിച്ചെന്നും, കാർ ഇടിക്കുകയും, അവർക്ക് സാരമായ മുറിവു പറ്റുകയും ചെയ്തു എന്ന് “ഹോളിവുഡ് റിപ്പോർട്ടർ” വാർത്തയിൽ പറയുന്നു. നടി, യഥാർത്ഥസംഭവങ്ങളുടെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

വൈൻസ്റ്റീന് എതിരായി ആദ്യം സംസാരിച്ച ആർജെന്റോ, ഉമാ തർമന് ശക്തമായ പിന്തുണ നൽകി. വൈൻസ്റ്റീൻ നിർമ്മിച്ച പൾപ്പ് ഫിക്ഷൻ എന്ന ചിത്രത്തിൽ ഉമാ തുർമാൻ അഭിനയിച്ചിരുന്നു.

ലണ്ടനിലെ സാവോയ് ഹോട്ടലിലെ സ്യൂട്ട് റൂമിൽ വെച്ചാണ് വൈൻസ്റ്റീൻ, നടിയെ ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. അതിനുശേഷം വൈൻസ്റ്റീനുമായുള്ള സകലബന്ധങ്ങളും നടി വിഛേദിച്ചിരുന്നു. അതിനുശേഷം തെറ്റിദ്ധാരണകൾ നീക്കാൻ വേണ്ടി വൈൻസ്റ്റീനുമായി കൂടിക്കാഴ്ചയ്ക്ക് നിർബന്ധിതയാവുകയായിരുന്നു. വൈൻസ്റ്റീൻ, നടിയെ, ലൈംഗികപീഡനം തുറന്നുപറയരുതെന്ന് നിർബന്ധിക്കുകയും, അവരുടെ ജോലി കളയിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ കിൽ ബിൽ എന്ന ചിത്രത്തിൽ വീണ്ടും ഒരുമിച്ചു പ്രവർത്തിച്ചു.

ഉമ തർമൻ, സംവിധായകൻ ടറന്റിനോയോട് കാര്യങ്ങൾ തുറന്നുപറയുകയും അവർ ഒരുമിച്ചുള്ള ജോലി അവസാനിപ്പിക്കുകയും ചെയ്തു.

സംവിധായകൻ ടറന്റിനോയ്ക്കും സംവിധാനത്തിനിടയിൽ വികൃതമായ രീതികളുണ്ടെന്നും നടി പറഞ്ഞു. അവരുടെ താല്പര്യത്തിനെതിരായി കാറോടിക്കാൻ നിർബ്ബന്ധിച്ചുവെന്നും, അപകടം പറ്റി ഗുരുതരമായ മുറിവുകൾ പറ്റിയെന്നും നടി പറഞ്ഞു. അഭിനയിക്കാൻ പറഞ്ഞുകൊടുക്കുകയാണ് എന്ന വ്യാജേന അവരുടെ മുഖത്തു തുപ്പുകയും ചങ്ങല ഉപയോഗിച്ചു കഴുത്തു ഞെരിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞിരുന്നു.

With inputs from ANI

Leave a Reply

Your email address will not be published. Required fields are marked *