Sun. Dec 22nd, 2024

 

മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കൈയില്‍ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി പോയതായിരുന്നു പ്രജീഷ്. എന്നാല്‍ പിന്നാലെയെത്തിയ രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ പ്രജീഷിന്റെ ജീവനും നഷ്ടമാവുകയായിരുന്നു.

ആദ്യത്തെ ഉരുള്‍പൊട്ടിയപ്പോള്‍ പാടിയിലുള്ള എല്ലാവരെയും പ്രജീഷും കൂടെയുണ്ടായിരുന്നവരും ഒഴിപ്പിച്ചു. ആ സമയത്ത് മുണ്ടക്കൈയിലെ പാലം തകര്‍ന്നില്ലായിരുന്നെന്ന് പ്രജീഷിന്റെ ബന്ധുക്കള്‍ പറയുന്നു. ആ സമയത്ത് മുകള്‍ ഭാഗത്ത് നിന്ന് കുട്ടികളുടെയടക്കം കരച്ചില്‍ കേള്‍ക്കുന്നുവെന്ന് പറഞ്ഞാണ് പ്രജീഷ് രക്ഷാപ്രവര്‍ത്തനത്തിനായി അവിടെയ്ക്ക് പോയത്. ഇതിനിടെയാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.