Sun. Dec 22nd, 2024

 

മേപ്പാടി: ഉരുള്‍പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്. രണ്ടു സഹോദരിമാരും അനിയനും അവരുടെ മക്കളും അടക്കം പതിനേഴു പേര്‍, ഭാര്യയുടെ കുടുംബത്തില്‍പ്പെട്ട ഏഴുപേര്‍, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതെ പോയത്.

ഇതില്‍ ആറുപേരെ മാത്രമാണ് കിട്ടിയത്. ഈ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി അടക്കം ചെയ്തിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ നാസറിന്റെ വീട് ഭാഗികമായി തകര്‍ന്നു. ഭാര്യയുടെ വീടും അയല്‍പക്കത്തെ വീടുകളും മുണ്ടക്കൈ ടൗണും മുഴുവനായി പോയെന്നും അവിടെ തിരിച്ചറിയാനായി ഇനി ഒന്നുമില്ലെന്നും നാസര്‍ പറഞ്ഞു.