Fri. Dec 27th, 2024

 

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 47 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക അതീവ ദുഷ്‌ക്കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുണ്ടക്കൈ, ചൂരല്‍മല, അട്ടമല ഭാഗത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നത് പ്രതികൂല കാലാവസ്ഥയാണ്. മുണ്ടക്കൈയിലേക്ക് പുറപ്പെട്ട ഹേലികോപ്റ്ററുകള്‍ കോഴിക്കോട് ഇറക്കി. അതേസമയം, എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.