Mon. Dec 23rd, 2024

 

മേപ്പാടി: ചൂരല്‍മലയില്‍ ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് രക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നതിനാല്‍ രാക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമായിരുന്നു.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം വയനാട്ടിലേയ്ക്ക് പുറപ്പെട്ടു. എഴിമലയില്‍ നിന്നും നാവിക സേനയും എറണാകുളത്ത് നിന്നും 50 അംഗ ഫയര്‍ഫോഴ്‌സ് ടീമും മേപ്പാടിയിലെയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.