Wed. Jan 22nd, 2025
Prime Minister Narendra Modi and Chief Minister Biren Singh of Manipur during a discussion

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ ബിരേന്‍ സിംഗ് പങ്കെടുത്തിരുന്നു. തുടർന്ന് ബിരേൻ സിംഗുമായി അടച്ചിട്ട മുറിയിലാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അമിത് ഷായും രാജ്നാഥ് സിംഗും ചർച്ചയിൽ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകി.

2023 മെയിലാണ് മണിപ്പൂരിൽ കുകി- മെയ്തേയ് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും പിന്നീട് വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല.