Sun. Dec 22nd, 2024
Amoebic meningoencephalitis: Medicines to be delivered to Kerala from Germany

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സക്കായി ജർമ്മനിയിൽ നിന്നും കേരളത്തിലേക്ക് മരുന്നെത്തിക്കും. ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ്റെ ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്നെത്തിക്കുന്നത്. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തിക്കും.