Wed. Jan 22nd, 2025

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു.  ഇന്ന് രാവിലെ 11.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് മരണം. 

നിപ മരണത്തിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 21 ആയി.

ജൂ​ലൈ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പ​നി ബാ​ധി​ച്ചത്. കുട്ടിയുമായി സമ്പർക്കത്തിലുള്ള 214 പേർ നിരീക്ഷണത്തിലുണ്ട്. ഇരിൽ 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിലാണുള്ളത്. ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ തു​ട​ങ്ങി​യ​വരാണിത്. കു​ട്ടി​യെ ആ​ദ്യം ചി​കി​ത്സി​ച്ച ക്ലി​നി​ക്കി​ലെ ഡോ​ക്​​ട​ർ, പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ, പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ