Wed. Dec 18th, 2024

കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്.

വഴി തിരിച്ചു വിട്ട അഞ്ച് വിമാനങ്ങളിൽ മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ തുടരുകയാണ്.

അതേസമയം വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.