Sun. Dec 22nd, 2024
Lok Sabha Speaker's Daughter Defamation Case Dhruv Rathee Accused

മുംബൈ: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സർ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്. തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ഓം ബിര്‍ളയുടെ ബന്ധു നമാന്‍ മഹേശ്വരിയാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍  ധ്രുവിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യുപിഎസ്സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.

2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യുപിഎസ്സി.പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.