Sat. Jan 18th, 2025

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍ പെട്ട പാര്‍ട്ടികള്‍ക്കു നേട്ടം. അഞ്ചിടത്തു ജയിച്ച ഇന്ത്യാ മുന്നണി അഞ്ചു സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി ഒരു സീറ്റ് ജയിച്ചു. ബിഹാറിലെ ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍. 

പഞ്ചാബ് , ഹിമാചല്‍ പ്രദേശ് , ഉത്തരാഖണ്ഡ് ,പശ്ചിമ ബംഗാള്‍ , മധ്യപ്രദേശ് , ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗത് 37,325 വോട്ടിനു ജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെയിലെ അണ്ണിയൂര്‍ ശിവ പിഎംകെയിലെ അന്‍പുമണിയേക്കാള്‍ 58,785 വോട്ടിന് മുന്നിലെത്തി. ബംഗാളില്‍ തിരഞ്ഞെടുപ്പു നടന്ന നാലു സീറ്റിലും തൃണമൂല്‍ മുന്നിലെത്തി. റായ്ഗഞ്ജില്‍ തൃണമൂലിന്റെ കൃഷ്ണ കല്യാണി ബിജെപിയുടെ മനസ് കുമാര്‍ ഘോഷിനെ 50,077 വോട്ടിനു തോല്‍പ്പിച്ചു. 

ഹിമാചലില്‍ തിരഞ്ഞെടുപ്പു നടന്ന മൂന്നാമത്തെ സീറ്റായ ഹാമിപുരില്‍ ബിജെപിക്കാണ് ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി ആശിഷ് ശര്‍മയാണ് കോണ്‍ഗ്രസിലെ പുഷ്പിന്ദര്‍ ശര്‍മയെ വാശിയേറിയപോരാട്ടത്തില്‍ പിന്നിലാക്കിയത്. ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖ്പത് സിങ് 5224 വോട്ടിനു ജയിച്ചു.