Fri. Jan 3rd, 2025

ന്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരി അടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്.

ഒരു ബംഗ്ലാദേശിയാണ് റാക്കറ്റിൻ്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് അറിയിച്ചു. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട റാക്കറ്റുമായി ബന്ധപ്പെട്ട 7 പേരെ അറസ്‌റ്റ് ചെയ്തതായും ഇവർക്ക് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ പറഞ്ഞു. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നു. ട്രാൻസ്പ്ലാന്‍റ് നടത്തിയ വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലിനു ബന്ധമില്ലെന്നും ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും അപ്പോളോ ആശുപത്രി അറിയിച്ചു.