മക്ക: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ കഅ്ബയുടെ കിസ്വ മാറ്റി സ്ഥാപിക്കുന്നതിൽ സ്ത്രീകൾ പങ്കാളികളായി.കിസ്വ മാറ്റി സ്ഥാപിക്കുന്നതിൻ്റെ പ്രാഥമിക ചടങ്ങുകളിലാണ് സ്ത്രീകൾ പങ്കാളികളായത്.
ഗ്രാന്‍ഡ് മോസ്‌കിൻ്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ഷിക പാരമ്പര്യമനുസരിച്ച് വിശുദ്ധ കഅബയെ കിസ്വ കൊണ്ട് അലങ്കരിച്ചത്. പഴയ കിസ്വ അഴിച്ചു മാറ്റിയ ശേഷമാണ് പുതിയത് സ്ഥാപിച്ചത്. കഅ്ബക്ക് ചുറ്റും പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്.
ഏകദേശം 1,000 കിലോഗ്രാം അസംസ്‌കൃത സില്‍ക്ക്, 120 കിലോഗ്രാം സ്വര്‍ണ്ണ നൂലുകള്‍, 100 കിലോഗ്രാം വെള്ളി നൂലുകള്‍ എന്നിവ ഉപയോഗിച്ചാണ് കിസ്വ തയ്യാറാക്കിയിരിക്കുന്നത്.